Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temple

Kottayam

തെ​ക്കും​ത​ല ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വം

ആ​നി​ക്കാ​ട് വ​ട​ക്ക്: തെ​ക്കും​ത​ല ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം മൂ​ന്നു​മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ക്കും. ത​ന്ത്രി ക​ടി​യ​ക്കോ​ല്‍​മ​ന കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി മു​ഖ്യ​കാ​ര്‍​മി​ക​ത്വ​വും മേ​ല്‍​ശാ​ന്തി മേ​ല​ണ്ണൂ​ര്‍ ഇ​ല്ലം ശ്രീ​നി​വാ​സ​ന്‍ ന​മ്പൂ​തി​രി സ​ഹ​കാ​ര്‍​മി​ക​ത്വ​വും വ​ഹി​ക്കും. മൂ​ന്നി​ന് രാ​വി​ലെ 10ന് ​ശു​ദ്ധി​ക​ല​ശം, വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, പ​ഞ്ചാ​രി​മേ​ളം, രാ​ത്രി ഏ​ഴി​ന് തി​രു​വാ​തി​ര, 7.30ന് ​നൃ​ത്തം. നാ​ലി​ന് രാ​വി​ലെ 10ന് ​ഉ​ത്സ​വ​ബ​ലി, 12ന് ​പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി ഏ​ഴി​ന് കൈ​കൊ​ട്ടി​ക്ക​ളി. അ​ഞ്ചി​ന് രാ​വി​ലെ 10ന് ​ഉ​ത്സ​വ​ബ​ലി, 12ന് ​പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി ഏ​ഴി​ന് തി​രു​വാ​തി​ര​ക​ളി, എ​ട്ടി​ന് കൈ​കൊ​ട്ടി​ക്ക​ളി. ആ​റി​ന് രാ​വി​ലെ 11.30ന് ​ഉ​ത്സ​വ​ബ​ലി​ദ​ര്‍​ശ​നം, ദേ​വ​സ്വം പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി ഏ​ഴി​ന് നൃ​ത്ത​നാ​ട​കം.

ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ശ്രീ​ബ​ലി, 11നാ ​മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്, വൈ​കു​ന്നേ​രം 5.30ന് ​കാ​ഴ്ച​ശ്രീ​ബ​ലി, നാ​ദ​സ്വ​രം, മേ​ജ​ര്‍​സെ​റ്റ് പ​ഞ്ച​വാ​ദ്യം, പ​ഞ്ചാ​രി​മേ​ളം, 12ന് ​പ​ള്ളി​വേ​ട്ട എ​ഴു​ന്ന​ള്ള​ത്ത്. എ​ട്ടി​നു രാ​വി​ലെ എ​ട്ടി​ന് നാ​രാ​യ​ണീ​യ പാ​രാ​യ​ണം, 11ന് ​ആ​റാ​ട്ട്‌​സ​ദ്യ, നാ​ലി​ന് ആ​റാ​ട്ടി​ന് എ​ഴു​ന്ന​ള്ള​ത്ത്, രാ​ത്രി ഏ​ഴി​ന് തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത്, ഒ​ന്പ​തി​ന് ആ​റാ​ട്ട് എ​തി​രേ​ല്‍​പ്പ്, 12ന് ​കൊ​ടി​യി​റ​ക്ക്.


പു​ലി​യ​ന്നൂ​ർ​ക്കാ​ട് ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം


ഉ​രു​ളി​കു​ന്നം: പു​ലി​യ​ന്നൂ​ർ​ക്കാ​ട് ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ത​ന്ത്രി പെ​രി​ഞ്ഞേ​രി​മ​ന വാ​സു​ദേ​വ​ൻ​ ന​മ്പൂ​തി​രി​പ്പാ​ടും മേ​ൽ​ശാ​ന്തി അ​ഭി​ജി​ത്ത് ത​മ്പ​ല​ക്കാ​ടും കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


നാ​ലി​നു രാ​വി​ലെ ഏ​ഴു​മു​ത​ൽ ഉ​ത്സ​വ​പൂ​ജ​ക​ൾ, രാ​ത്രി 7.15ന് ​തി​രു​വാ​തി​ര​ക​ളി, 7.45ന് ​വ​യ​ലി​ൻ സോ​ളോ, 8.15ന് ​ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, തു​ട​ർ​ന്ന് ഭ​ക്തി​ഗാ​ന​മേ​ള. അ​ഞ്ചി​ന് രാ​വി​ലെ 9.30ന് ​ക​ല​ശ​പൂ​ജ, 11ന് ​കാ​വ​ടി​പൂ​ജ, 12.30ന് ​മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി, എ​ഴു​ന്ന​ള്ള​ത്ത്, രാ​ത്രി ഏ​ഴി​ന് താ​ല​പ്പൊ​ലി​യോ​ടെ തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത്, 7.30ന് ​പു​ഷ്പാ​ഭി​ഷേ​കം, എ​ട്ടി​ന് നാ​ട​കം, 11ന് ​എ​ഴു​ന്ന​ള്ള​ത്ത്.

Kerala

മെ​റ്റ ഗ്ലാ​സ് ധ​രി​ച്ച് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ചു; ശ്രീ​ല​ങ്ക​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മെ​റ്റാ ഗ്ലാ​സ് ധ​രി​ച്ച് പ്ര​വേ​ശി​ച്ച ശ്രീ​ല​ങ്ക​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ. ഇ​യാ​ളെ ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ഇ​യാ​ളു​ടെ രേ​ഖ​ക​ൾ ഉ​ൾ​പ്പ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. സ്മാ​ർ​ട്ട് ഫോ​ൺ സ്‌​ക്രീ​നി​ൽ നോ​ക്കു​ന്ന​തു​പോ​ലെ സ​ന്ദേ​ശ​ങ്ങ​ളും ഫോ​ട്ടോ​ക​ളും കാ​ണാ​ൻ ക​ഴി​യും വി​ധ​മു​ള്ള ഗ്ലാ​സി​ൽ കാ​മ​റ​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​മ​റ​യു​ള്ള ക​ണ്ണ​ട​യു​മാ​യി ക​യ​റി​യ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യും അ​റ​സ്റ്റി​ലാ​യി​രു​ന്നു. ക​ണ്ണ​ട​യി​ൽ ലൈ​റ്റ് മി​ന്നു​ന്ന​ത് ക​ണ്ട​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കാ​മ​റ ക​ണ്ടെ​ത്തി​യ​ത്.

 

Kerala

രാ​ഹു​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​യി; പി​ന്നാ​ലെ പാ​ഞ്ഞ് പോ​ലീ​സ് സം​ഘം

പ​ത്ത​നം​തി​ട്ട: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​യ​തി​നു പി​ന്നാ​ലെ പാ​ഞ്ഞ് പോ​ലീ​സ് സം​ഘം. അ​ടൂ​ർ മു​ണ്ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ നി​ന്ന് സ്കൂ​ട്ട​റി​ൽ രാ​ഹു​ൽ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ പോ​ലീ​സ് സം​ഘം പാ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു.

ഷാ​ഡോ പോ​ലീ​സ് സം​ഘ​മാ​ണ് രാ​ഹു​ലി​ന്‍റെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ വീ​ടി​ന് മു​ന്നി​ലു​ള്ള​ത്. രാ​ഹു​ൽ എ​വി​ടേ​ക്ക് യാ​ത്ര ചെ​യ്യു​ന്നു​വെ​ന്ന് നി​രീ​ക്ഷി​ക്കാ​നു​ള്ള നി​ർ‌​ദേ​ശം ല​ഭി​ച്ച​തി​നാ​ൽ പോ​ലീ​സ് സം​ഘം രാ​ഹു​ലി​നു പി​ന്നാ​ലെ പോ​വു​ക​യാ​യി​രു​ന്നു.

കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം രാ​ഹു​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. അ​തേ​സ​മ​യം രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ട് കേ​സു​ക​ളും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. അ​തി​നാ​ൽ രാ​ഹു​ലി​നെ ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തേ​ക്കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​സി​ൽ ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ചോ​ദ്യം ചെ​യ്യ​ലി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. പ​ത്ത​നം​തി​ട്ട​യി​ലു​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ല വി​ട്ടു​പോ​ക​രു​തെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രാ​ഹു​ലി​ന് നി​ർ​ദേ​ശം ന​ൽ​കി.

National

പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​യ കു​ട്ടി​യെ പു​ലി ക​ടി​ച്ചു കൊ​ന്നു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഏ​ഴ് വ​യ​സു​കാ​ര​നെ പു​ലി കൊ​ന്നു. സ​വാ​യ് മ​ധോ​പു​രി​ലെ ര​ന്തം​ബോ​റി​ലെ ആ​റ്റി​ല ബാ​ലാ​ജി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വി​ക്രം ബ​ഞ്ചാ​ര ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പു​ലി ക​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പി​താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 25-30 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ബ​ഞ്ചാ​ര സെ​റ്റി​ൽ​മെ​ന്‍റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

"സം​ഭ​വം ദാ​രു​ണ​മാ​ണ്. കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ല​ഭി​ക്കും. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പു​ള്ളി​പ്പു​ലി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഹാ​ൻ​ഡ് പ​മ്പി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്'.- ഡി​എ​ഫ്ഒ മാ​ന​സ് സിം​ഗ് പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം; പ​ത്തു ല​ക്ഷം പേ​ർ ദ​ര്‍​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം. ഇ​തു​വ​രെ ദ​ര്‍​ശ​നം ന​ട​ത്തി​യ ഭ​ക്ത​രു​ടെ എ​ണ്ണം പ​ത്തു ല​ക്ഷം പി​ന്നി​ട്ടു.

തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ച്ച് 12-ാം ദി​ന​മാ​യ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു വ​രെ 79707 പേ​രാ​ണ് മ​ല​ക​യ​റി​യ​ത്. കൃ​ത്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തി​നാ​ല്‍ സു​ഖ​ദ​ര്‍​ശ​നം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍ മ​ല​യി​റ​ങ്ങു​ന്ന​ത്.

പ​മ്പ​യി​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ട്ടാ​ല്‍ അ​ധി​ക​നേ​രം കാ​ത്തു​നി​ല്‍​ക്കാ​തെ ത​ന്നെ എ​ല്ലാ ഭ​ക്ത​ര്‍​ക്കും ദ​ര്‍​ശ​നം ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ട്.

District News

കാ​ട്ടി​ൽ മേ​ക്ക​തി​ൽ ക്ഷേ​ത്ര​ത്തി​ൽ ഡി​ജി​റ്റ​ൽ കാ​ണി​ക്ക

കൊ​ല്ലം: ച​വ​റ പൊ​ന്മ​ന കാ​ട്ടി​ൽമേ​ക്ക​തി​ൽ ക്ഷേ​ത്ര​ത്തി​ൽ ഇ​നി ഭ​ക്ത​ർ​ക്ക് കാ​ണി​ക്ക ഇ​ടാ​ൻ നോ​ട്ടും നാ​ണ​യ​വും ക​രു​തേ​ണ്ട. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൊ​ല്ലം റീ​ജി​യ​ൻ ഓ​ഫീ​സി​ െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര മു​റ്റ​ത്തു സ്ഥാ​പി​ച്ച ഇ-​ഹു​ണ്ടി വ​ഴി ഡി​ജി​റ്റ​ലാ​യി കാ​ണി​ക്ക അ​ർ​പ്പി​ക്കാം.


ക്ഷേ​ത്ര​ത്തി​ലെ ഇ- ​കാ​ണി​ക്ക​യു​ടെ ഉ​ദ്ഘാ​ട​നം സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൊ​ല്ലം റീ​ജ​ണ​ൽ മാ​നേ​ജ​ർ ജി. ​എ​ൽ. ശ്രീ​ജി​ത്ത് നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ ജോ​യ്, സെ​ക്ര​ട്ട​റി പി. ​സ​ജി, ഖ​ജാ​ൻ​ജി ആ​ർ. സ​ത്യ​നേ​ശ​ൻ, എ​സ് ബി ​ഐ ച​വ​റ ടൗ​ൺ ബ്രാ​ഞ്ച് മാ​നേ​ജ​ർ എ​സ്. സു​ജി​ത, ഡി​ജി​റ്റ​ൽ ഓ​ഫീ​സ​ർ സോ​ണി സോ​മ​ൻ, ക്ഷേ​ത്ര ട്ര​സ്റ്റ് ബോ​ർ​ഡം​ഗ​ങ്ങ​ൾ, ക്ഷേ​ത്രം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഭ​ക്ത​ർ​ക്ക് സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് എ​സ്ബി​ഐ യു​ടെ ഇ - ​കാ​ണി​ക്ക സൗ​ക​ര്യം.

National

ശ്രീ​കാ​കു​ളം ക്ഷേ​ത്ര ദു​ര​ന്തം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ഇ​ന്ന് മു​ത​ൽ

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ള​ത്ത് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് പ​ത്തു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര ഉ​ട​മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​സി​ബു​ഗ ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര സ്വാ​മി ക്ഷേ​ത്ര ഉ​ട​മ ഹ​രി മു​കു​ന്ദ പാ​ണ്ഡ​യ്ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്കാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക്ഷേ​ത്രം നി​ര്‍​മി​ച്ച​തും ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​തും മു​ൻ​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ന്ധ്രാ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​വും ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ന്‍റെ എ​ട്ട് മ​ട​ങ്ങി​ലേ​റെ ആ​ളു​ക​ൾ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​താ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വ​ച്ച​ത്.

ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. മ​രി​ച്ച​വ​രി​ൽ സ്ത്രീ​ക​ളും 12 വ​യ​സു​ള്ള ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടും.

National

യു​പി​യി​ലെ ക്ഷേ​ത്ര​ത്തി​ല്‍ വൈ​ദ്യു​തി ലൈ​ന്‍ പൊ​ട്ടി​വീ​ണ് അ​പ​ക​ടം; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

ല​ക്‌​നോ: യു​പി​യി​ലെ ബാ​രാ​ബ​ങ്കി​യി​ലു​ള്ള അ​സ​നേ​ഷ്യ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വൈ​ദ്യു​തി ലൈ​ന്‍ പൊ​ട്ടി​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന കു​ര​ങ്ങ​ന്‍ വൈ​ദ്യു​തി ലൈ​നി​ല്‍ പി​ടി​ച്ചു​വ​ലി​ച്ച​തോ​ടെ ഇ​ത് പൊ​ട്ടി സ​മീ​പ​ത്തെ ഷെ​ഡി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പെട്ട​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ക്ഷേ​ത്ര​ത്തി​ലെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 29 പേ​ര്‍​ക്ക് പ​രി​ക്ക​റ്റ​താ​യാ​ണ് വി​വ​രം.

Latest News

Up